May 23, 2009

ആദ്യ ഇന്റര്‍വ്യൂ.

ആദ്യ ഇന്റര്‍വ്യൂ, ആദ്യ ജോലി അഥവാ(ആദ്യം കിട്ടിയ പണി) എന്ന് വേണേലും പറയാം.എന്റെ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു റിസള്‍ട്ട് വരുന്നത് വരെ സമയം കളയാന്‍ വേണ്ടി ഒരു സൂത്രം കണ്ടുപിടിച്ചു "കമ്പ്യൂട്ടര്‍ ക്ലാസ്". കഴിഞ്ഞ നാല് വര്‍ഷത്തില്‍ പഠിക്കാത്ത എന്ത് കോപ്പാ അവിടെ പഠിച്ചത് അല്ലേല്‍ പടിപിച്ചത് എന്നൊന്നും ആരും ചോധിക്കല്ല്.പറയാനുള്ള വിഷമം കൊണ്ടല്ല. ഞാന്‍ എത്ര ഓര്‍ത്തിട്ടും ഓര്‍മയില്‍ വരുന്നില്ല. (ശെരിക്കും).

അവസാനം റിസള്‍ട്ട് വന്നു. ഞാന്‍ ആര്ഫാടമായി വിജയിച്ചു. എന്റെ വീട്ടുകാര്‍ക്ക് എന്നെക്കാലും സന്തോഷം. അത്രയ്ക്ക് പ്രതീക്ഷിച്ചു കാണത്തില്ലായിരിക്കും. ഇനി മോള്‍ക്ക്‌ ഒരു ജോലി. പഠിപിച്ചാല്‍ മട്ടും മതിയോ?? ജോലി പിന്നെ ആരാ മേടിച്ചു തരുന്നെ? എന്റെ പ്രിയപ്പെട്ട അച്ഛന്‍ ജോലിയും ഒപ്പിച്ചു. എന്റെ കഷ്ട കാലത്തിനു അച്ഛന്റെ ഒരു സുചുര്ത് അവിടെ ഒരു എഞ്ചിനീയറിങ് കോളേജ് തുടങ്ങി. ഒന്നോ രണ്ടോ വര്‍ഷമേ ആയോള്ളൂ തുടങ്ങീട്ട്. അച്ഛന്‍ പോയി ചോദിക്കേണ്ട താമസം. മോളെയും കൂട്ടി കോളൈജിലോട്ടു ചെല്ലാന്‍ പറഞു. എന്റെ അച്ഛന്‍ ഒരു അസിസ്റ്റന്റ് ഹെട്മാസ്ടര്‍ ആയതു കാരണം വല്യ ഡിസ്സിപ്ലിനും ഒടുക്കത്തെ പന്ച്ച്ചാലിട്യും ഒക്കെയുണ്ട്. (മക്കള്‍ക്കൊന്നും അത് പണ്ടേ ഇല്ല.)
അത് കാരണം പിറ്റേന്നു നേരം പുലരുമ്പോള്‍ അവിടെ ആജര്‍. അച്ഛന്‍ പറഞ്ഞു ഞാന്‍ സാറിനെ പോയൊന്നു നോക്കീട്ട് വരാം. ഞാന്‍ കൈയില്‍ ഒരു ഫയലും പിടിച്ചോണ്ട് അവിടെ വായനോക്കി നിന്ന്. അപോഴാ അവിടുത്തെ കോളേജ് ബസ്സ് ഓരോന്നായി വന്നു തുടങ്ങിയത്. ധാ വരുന്നു കൊറേ എണ്ണം. ഒരു ഫസ്റ്റ് ഇയര്‍ സുടെന്റിനെ നോക്കുന്ന പോലെ പുച്ഛിച്ചു ഒരു നോട്ടവും ചിരിയും. എന്നെ കണ്ടപ്പോ അവര്‍ക്ക് സ്വാഭാവികമായും തോന്നി പോയതായിരികും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാലും അവമ്മാരെ നന്നായിട്ടൊന്നു നോക്കി വെച്ച്. പിന്നെ കൈയില്‍ കിട്ടുമ്പോള്‍ പ്രതികരിക്കാല്ലോ. (പ്രതികരിക്കുന്നത് ഞാന്‍ ആയാലും അവന്മാരായിലും വല്യ നഷ്ടം ഒന്നും ഇല്ലാലോ നോക്കുന്നതിനു.)
സര്‍ വരാന്‍ ഇനിയും വൈകുംന്ന്... അച്ഛന്‍.
ദെയ്വമേ ഇനി എത്ര നേരം ഇങ്ങനെ കാഴ്ച വസ്തുവായിട്ടു നില്കണോ ആവോ? അച്ഛനെ ആരും മൈന്‍ഡ് ആക്കുനില്ല. എല്ലാരും എന്നെ മാത്രേ നോക്കുനുള്ളൂ പണ്ടാരമടങ്ങാന്‍. ഞാന്‍ രാവിലെ പറഞ്ഞതാ അയാള്‍ടെ കാര്‍ പോകുന്നതിന്റെ തൊട്ടു പിന്നാലെ പോയാ മതീന്ന്. കേട്ട ഭാവം പോലും കാണിച്ചില്ല അച്ഛന്‍. (അതിനു ഞാന്‍ പറഞ്ഞത് വല്ലോം കേട്ടിരുന്നേല്‍ നാല് വര്ഷം വേസ്റ്റ് ആയി പോവാരുന്നോ? )
അവസാനം‍ വന്നു. ഞാനും അച്ഛനും അയാള്‍ടെ റൂമില്‍.
അവിടെ മധ്യ വയസ്കരായ ഒരു ഭാര്യ ഭര്‍ത്താവു ഇരിക്കുന്നുണ്ടായിരുന്നു.
..ആഹ്..ഇരിക്കൂ..
........
..ഇതാണല്ലേ സാറിന്റെ ഇളയ മകള്‍...
..അതെ‍ സര്‍ ..
..മോള്‍ടെ പേരെന്താ??
..പേര് പറഞ്ഞു..
(അച്ഛനോട് കുറെ വേണ്ടാത്ത കഥകള്‍...ഞാന്‍ ടെന്‍ഷന്‍ ഒട്ടും തന്നെ പുറത്തു കാണിക്കാതെ ചിരിച്ചോണ്ട്..)
..സര്‍ ഇച്ചിരി സമയം പുറത്തു ഇരുന്നോള്..
..ശെരി സര്‍...
കമ്പ്യൂട്ടര്‍ സയന്‍സ് ആണല്ലേ സുബ്ജെക്ട്?
എസ് സര്‍.
ഓക്കേ..
(പിന്നെ ഏതാണ്ടൊക്കെയോ കൊറേ ചോദ്യങ്ങള്‍. അതൊക്കെ ഞാന്‍ ഇതുവരെ കേട്ടിട്ടേയില്ല എന്ന മട്ടില്‍ എന്റെ ഇരിപ്പ്. ഉത്തരം പറയാന്‍ അറിയാഞ്ഞിട്ടല്ല. അവിടെ ഇരിക്കുന്ന മധ്യ വയസ്കരുടെ ആരോക്യം ഓര്‍ത്തു ഒന്നും മിണ്ടീല.)
അവസാനം ഗെതി കെട്ടു അയാള്‍ തന്നെ എക്സ്പ്ലൈന്‍ ചെയ്തു തരുവാരുന്നു ചോദിച്ച ചോധ്യങ്ങള്‍കെല്ലാം ഉത്തരം . (കാണാതെ പഠിച്ചു വെചേക്കുവാന്നാ തോന്നുന്നേ ഇന്റര്‍വ്യൂ ചെയ്യാന്‍ വേണ്ടി മാത്രം ).
ഒന്നോ രണ്ടോ പാരഗ്രാഫ് ക്ലാസ് എടുത്തേ..
ഹാവൂ..രക്ഷപെട്ടു. അച്ഛന്‍ നേരത്തെ ഒന്ന് വാര്ന്‍ ചെയ്തത് കൊണ്ട് പ്രിപൈര്‍ ചെയ്താരുന്നു. അത് കൊണ്ട് വല്യ കോണ്ഫിടെന്റ്റ് ആയിരുന്നു.(വീട്ടില്‍ വെച്ച്). ഞാന്‍ കസേരയില്‍ നിന്നും എണീക്കാന്‍ അല്‍പ്പം വൈകി.
നോക്കി പറഞ്ഞാലും മതി..(എന്റെ ഉള്ളു വായിച്ചത് പോലെ)
എയ്യ്..അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റുവോ?
കൈയില്‍ നോട്സ് ഒന്നും എടുത്തില്ല. അത് കൈയിലിരുന്നാല്‍ ഞാന്‍ ദൈര്യം കൊണ്ട് വിറക്കുമ്പോള്‍ അത് കാണിച്ചു കൊടുക്കില്ലേ??ശോ. എന്റെ ബുദ്ധി. തുടങ്ങി കളയാം അല്ലെ. തുടങ്ങി... എവിടെ അവസാനിപ്പിക്കും എന്ന കന്ഫുഷനില്‍ ഞാന്‍ നില്‍ക്കുമ്പോള്‍..
ഓക്കേ..ഇനോഫ് ഇനോഫ് .. അയാള്‍ അവസാനിപിച്ചു.
നോട് ബാഡ്..
താങ്ക്യൂ സര്‍..
ട്ട്ട്ട്ട്ട്ട്ട്ര്ര്ര്ര്ര്ര്ര്‍ര്ര്ര്ര്ര്‍ ........ അട്ടെന്ടര് വന്നു. കമ്പ്യൂട്ടര്‍ ഡിപ്പാര്‍ത്മെന്റിലെ എച്ച്.ഓ.ഡി. നെ വരാന്‍ പറഞ്ഞു.
അഞ്ചു മിനിട്ടുനിള്ളില്‍ വന്നു ഒരു സുന്ദരി. എവിടെയോ കണ്ടു മറന്ന ഒരു മുഖം. ആലോചിച്ചു നോക്കിയപോഴാ പിടി കിട്ടിയത്. കോളേജില്‍ എന്റെ സൂപ്പര്‍ സീനിയര്‍ ആയിരുന്നു. പിന്നെ ഞങ്ങള്‍ വല്യ കമ്പനി ആയി.

എന്നെ നോക്കി പേടിപ്പിച്ച പിസാസുക്കളെ കണ്ടു ഞാന്‍ പേടിച്ചത് കാരണം എന്നെ ക്ലാസ്സ് രൂമിലോട്ടു വിട്ടില്ല. ആദ്യ ദിവസം തന്നെ ബോധം കെട്ട് വീണാലോ എന്നോര്‍ത്തിട്ടായിരിക്കും. ഫസ്റ്റ് ഇയര്‍ പിള്ളാരുടെ ലാബില്‍ നിന്നാല്‍ മതി എന്ന് പറഞ്ഞപ്പോ ഒരാശ്വാസം തോന്നിയത് പോലെ.
അപ്പോഴാ വേറൊരു മാഡത്തിന്റെ വഹ കമന്റ്‌. ഇപ്പോഴത്തെ ഫസ്റ്റ് ഇയര്‍'സിനാ വിളച്ചില്‍ കൂടുതല്‍. അത് കൊണ്ടു സൂക്ഷിക്കണം . ഞാന്‍ വെറുതെ ഒന്നു തലയാട്ടി സമ്മതിച്ചു.

പിന്നെ നടന്നതെല്ലാം നിങ്ങള്‍ ഊഹിച്ചു എടുത്തോള്. വേണേല്‍ ഒരു ക്ലൂ തരാം. ഒരു സെമസ്റ്റര്‍ പോലും തികച്ചു ഞാന്‍ അവിടെ നിന്നിട്ടില്ല. എന്റെ ജീവനും കൊണ്ടു ഞാന്‍ രെക്ഷപെട്ടു എന്ന് വേണം പറയാന്‍.(അതൊക്കെ ഞാന്‍ വേറൊരു പോസ്റ്റില്‍ പറയാമേ.)

(പക്ഷെ ഒരു കാര്യം.ഒന്നിനും കൊളളതില്ലെലും ടീച്ചറോട്‌ സ്നേഹമുള്ള പിള്ളേരാ. അത് കൊണ്ടല്ലേ ഞാന്‍ പനി പിടിച്ചു കിടന്നപ്പോ ആപ്പിളും ഓറന്ജുമൊക്കെ മേടിച്ചോണ്ട് വന്നത് ആശുപത്രിയില്‍. അവരൊക്കെ ചേര്‍ന്നല്ലേ എന്നെ ഈ നിലയിലാക്കിയതെന്നു ഓര്‍ത്തിട്ടാവാം. ആര്‍ക്കറിയാം.)

2 comments: