May 6, 2009
ചക്രുസും മോഷണവും.
ചക്രുസ് ശെരിക്കും ഒരു മോഷ്ടാവ് ആയിരുന്നു. കുഞ്ഞിലെ ചോറും കറികളും ഒന്നും വേണ്ടായിരുന്നു . ആരോക്യ ബാനങ്ങള് ( ഹോര്‍ലിക്ക്സും മറ്റും) മാത്രം മതിയാരുന്നു. കുടിക്കാന്‍ അല്ല. ചുമ്മാ വാരി തിന്നാന്‍. അത് കൊണ്ട് വീട്ടുകാര്‍ അതൊക്കെ ഭദ്രമായി സൂക്ഷിച്ചു വെക്കുവാണ് പതിവ്. എന്ന് വെച്ചാല്‍ സ്ടൂല് ഇട്ടു കേറി നിന്നാലും കൈയും കാലും എത്തിപെടാത്ത സ്ഥലത്ത്. രാവിലെയും വൈകിട്ടും മാത്രേ അത് പുറത്തു എടുക്കാറുള്ളൂ. ചായ കുടിക്കുന്ന സമയത്ത്. ആ സന്നര്ഫം പാഴാക്കാതെ നല്ലത് പോലെ ചക്രുസ് പെരുമാറിക്കോളും.
അങ്ങനെയിരിക്കെ ഒരു അവതി ദിവസം ഉച്ച ആയപ്പോള്‍ ചക്രുസിനു വല്ലാത്ത ഒരു വിശപ്പ്. അതും ആരോക്യ ബാനത്തിന്റെ വിശപ്പ്. ഈ നട്ടുച്ച നേരത്ത് എവിടുന്ന് കിട്ടാനാ ആ സാധനം. എവിടെയാ സൂക്ഷിച്ചു വെച്ചിടുള്ളതോന്നും അറിയില്ല. അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. ഇനിപ്പോ എന്ത് ചെയ്യും???
ബ്ലിന്ക്..ബ്ലിന്ക്.. ബ്ലിന്ക്.. ബള്‍ബ് കത്തി. ചക്രുസിന്റെ വീടിന്റെ അപ്പുറത്ത് ഒരു രണ്ടു വീട് കഴിഞ്ഞാല്‍ ഉള്ളതാണ് അപ്പാപ്പന്റെ വീട്. അവിടെ ഒന്ന് പോയി നോക്കിയാലോ. അല്ലേലും വയസായ ആള്‍ക്കാരുള്ള വീട്ടില്‍ ഉണ്ടാകാതിരിക്കാന്‍ ചാന്‍സ് ഇല്ല. മനസ് ഉറപ്പിച്ചു. ഒട്ടും തന്നെ വൈകിയില്ല. നേരെ വിട്ടു അപ്പാപ്പന്റെ വീട്ടിലേക്കു. അവിടെയാകെ ഒന്ന് നിരീക്ഷിച്ചു. അപ്പാപ്പയാണേല് അവിടില്ല താനും. അമ്മാമ്മ അവിടെ നിന്ന് കുളിക്കുവാ. എന്തായാലും കുളി കഴിയണേല്‍ ഇനിയും സമയം എടുക്കും. ചക്രുസ് നേരെ അടുക്കളയിലേക്കു പാഞ്ഞു. അവിടെ ഓരോ ഷെല്ഫുകളും അടിച്ചു വാരി നോക്കി. പെട്ടെന്ന് കണ്ണില്‍ ഒരു തെളിച്ചം. ദെ ഹോര്‍ലിക്ക്സ്.. ഈ അമ്മാമ്മേടെ ഒരു കാര്യം. ഹോര്‍ലിക്ക്സ് ബോട്ടിലില്‍ തന്നെ വെച്ചാ പോരായിരുന്നോ.ആരും കണ്ടുപിടിക്കാതിരിക്കാന്‍ വേറൊരു കുപ്പിയിലാക്കി വെച്ചിരിക്കുന്നു. എന്തൊരു സാധനം. പക്ഷെ ചക്രുസ് ആള് പുലിയല്ലയോ. വേകം കാര്യത്തിലോട്ടു ഇറങ്ങി. കൈയോട് കൊണ്ട് വന്നിരിക്കുന്ന പേപ്പര്‍ എടുത്തു അതില്‍ കൊറേ തട്ടി.ഒന്ന് രുചിച്ചു നോക്കാന്‍ പോലും സമയം ഇല്ലല്ലോ എന്റെ ദൈവമേ. ആരോ വരുന്ന ഒച്ച. വേകം പേപ്പറില്‍ പൊതിഞ്ഞു കൈയിലെടുത്തു. ബോട്ടില്‍ അവിടിരുന്നത് പോലെ തന്നെ ഒരു മാറ്റവുമില്ലാതെ തിരികെ വെച്ച്. ഒന്നും അറിയാത്തത് പോലെ പുറത്തേക്കിറങ്ങി.
ഡീ...
ആരോ ആരെയോ വിളിക്കുന്നു എന്ന മട്ടില്‍ ചക്രുസ് നീങ്ങി.
ഡീ...മിട്ടായി..നിക്കെടി അവിടെ...
(ഈ മിട്ടായി എന്ന് പറയുന്നത് ചക്രുസിന്റെ സ്വന്തം പേര് തന്നെയാ.മിട്ടായി തീറ്റ കുറവായത് കൊണ്ട് എല്ലാരും കൂടെ മഹാമനസോടെ ഇട്ട പേരാ.)
തിരിഞ്ഞു നോക്കാതെ തന്നെ മനസിലായി. അപ്പാപ്പന്റെ ഇളയ സന്താനം. അതായത് ചക്രുസിന്റെ മാമന്. ചക്രുസ് ഓടാന്‍ വേണ്ടി പ്ലാന്‍ ചെയുന്ന സമയത്ത് മാമന് ഓടി വന്നു പിടി കൂടി.
എന്താടി കൈയില്‍???
ഒന്നുല്ല..
പിന്നെന്തുവാ അത് പാത്തു വെച്ചേക്കുന്നെ??
ഒന്നുല്ലെന്നു പറഞ്ഞില്ലേ..
എന്നാ ഇങ്ങോട്ട് താ ഞാന്‍ ഒന്ന് നോക്കട്ടെ..
അമ്മ...ന്റെ കൈ വിട്..ഞാന്‍ കരയും..അമ്മാമ്മ്മേ ....(ഒരു സപ്പോര്ടിനു )
എന്തുവാടാ അവിടെ കൊച്ചിനെ കരയുപ്പിക്കുന്നെ...(പുറകില്‍ നിന്നും അമ്മാമ്മ സപ്പോര്ടിനെത്തി, കാര്യമായിട്ട് ഒന്നും ഉണ്ടാകുകേല. എന്നാലും.. )
അവസാനം പേപ്പര്‍ പൊതി മാമന് കൈക്കലാക്കി.
എന്തുവാടി ഇത്??
............
ചോദിച്ചത് കേട്ടില്ലേ? എന്താന്ന്നു??
ഹോളിക്ക്സ്.
എന്ത്??
ഹോളിക്ക്സ്.
ഓഒ..ഹോര്‍ലിക്ക്സ്..(പൊതി തുറന്നു നോക്കി, എന്നിട്ട് ചക്രുസിനെയും ഒരു നോട്ടം)
ഹഹഹ്ഹഹഹ ബുഹഹഹ ....മാമന് ചിരിച്ചു മറിഞ്ഞു വീണു. ചക്രുസിനോന്നും പിടി കിട്ടീല. രണ്ടു കിട്ടും എന്ന് വിചാരിച്ചു ഇരുന്നപോഴാ ഒരു കിണി..
ചിരിയുടെ അവസാനം മാമന് ഉറക്കെ വിളിച്ചു പറഞ്ഞു...
" അമ്മേ ഈ നരുന്ത് സാധനം ഹോര്ലിക്ക്സാന്നു വിചാരിച്ചു സോപ്പ് പൊടി കട്ടോണ്ട് പോണംമേ"
ബോഓഒഹ്ഹാആഅഹാആഅഹഹഹഹ..........
ചക്രുസ് കരഞ്ഞു വിളിച്ചോണ്ട് ഒരൊറ്റ ഓട്ടമായിരുന്നു വീട്ടിലോട്ടു.
(പി.കു.) ഈ സംപവത്തിനു ശേഷം "മിട്ടായി" മാറി "സോപ്പ് പൊടി" ആയി നാമം .
അന്നത്തോടെ ചക്രുസ് മോഷണം അവസാനിപിച്ചു എന്നല്ലേ നിങ്ങള്‍ വിചാരികുന്നത്. അത് നിങ്ങടെ തെറ്റ്. ചക്രുസ് ഒരിക്കലും അതിനു ഉത്തരവാതിയല്ല.
ചക്രുസ് വളര്‍ന്നതിനു സേഷമും വളരെ ആസ്വതിച്ചു കഴിക്കുന്ന ഒരു സാധനം കുഞ്ഞു കുട്ടികള്ടെ "ലാക്ടജെന് " ആണ്. അതിനു വേണ്ടിയാണ് ചക്രുസ് കുഞ്ഞു കുട്ടികള്‍ ഉള്ള വീട്ടില്‍ പോയി എല്ലാ സ്കൂള്‍ അവതികാലമും കഴിച്ചിരുന്നത്. ഇപ്പൊ മനസില്ലായോ ചക്രുസ് പുലിയാന്നു.പുപ്പുലി.ഹും.
Subscribe to:
Post Comments (Atom)

ആളപ്പോള്‍ ജഗജില്ലി ആയിരുന്നല്ലേ?
ReplyDeleteആ മാമന് നന്ദി പറയണം. അതല്ലെങ്കില്‍ ആ സോപ്പുപൊടിയും വാരി വിഴുങ്ങി കുറേ ദിവസം വയറിളകി കീടപ്പിലായേനെ. ;)
പണ്ടിതുപോല്‍ ഫിലോമിനത്തള്ള വാര്ദ്ധക്യപുരാണത്തില് ഹോര്‍ലിക്സ് ആണെന്നു കരുതി കുരുമുളകുപൊടി വാരിത്തിന്നത് സഹൃദയന് ഓര്‍ക്കുന്നു.
ReplyDeleteഎനിക്ക് എന്റെ കുട്ടിക്കാലം ഓര്‍മ്മ വരുന്നു ഇത് വായിച്ചപ്പോള്‍...
ReplyDeletekollamallo
ReplyDeleteപിള്ളാരുടെ കഷ്ടകാലം. അവരുടെ ലാക്ടൊജന്റ്റെ കാര്യം സ്വാഹ.
ReplyDelete:)
Good one....
ReplyDelete