എന്നെ ഈ ബ്ലോഗ് തുടങ്ങാന്‍ പ്രേരിപിച്ചത് എന്റെ മഹത്തായ ഓഫീസ് ആണ്. അയ്യോ എന്തൊരു നല്ല ഓഫീസ് എന്ന് ആരും വിജാരികല്ലേ ധെയ്വാതെ ഓര്‍ത്തു. അതെ ഞാന്‍ ഒന്നു ചോതിചോട്ടെ ഒരാള്‍ എത്ര നേരം എന്ന് വെച്ചാല്‍ gmail ഉം yahoo ഉം മാറി മാറി നോകികൊണ്ടിരികും? ബോറടിക്കില്ലേ? നിങ്ങടെ ഉത്തരം എനിക്ക് നന്നായിട്ടു അറിയാം. പക്ഷെ എനിക്ക് ബോറടിക്കില്ല.എന്ന് പറഞ്ഞല്ലേ പറ്റൂ.
ഇങ്ങനെയോകെ പണിയൊന്നുമില്ലാതെ ഇരുന്നപോഴാ ബോധം വന്നത് ഒരു ബ്ലോഗ് തുറന്നാലോ എന്ന്. ഒരു കാര്യം ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു പത്തു തവണയേലും തല പുകച്ചു ആലോചിക്കുന്നവ്ള് ആണ് ഞാന്‍.പക്ഷെ ഇക്കാര്യത്തില്‍ ഞാന്‍ ഒട്ടും തന്നെ തല പോയിട്ട് ഒന്നും പുകച്ചില്ല.കാരണം എന്റെ കൈയില്‍ നിന്നും ഒരു അഞ്ചു പൈസ ചിലവാവില്ല.എല്ലാം കമ്പനി വഹ.പിന്നെ എന്റെ കൈയില്‍ ലാപ്ടോപ്പ് ഉം ഇല്ല ഹോസ്റ്റലില്‍ പോയിരുന്നു കാശു കളയാന്‍.പിന്നൊന്നും ആലോചിച്ചില്ല. ചട ചടാന്നു ഒരു ബ്ലോഗ് ഓപ്പണ്‍ ചെയ്തു. എന്റെ നല്ല കാലമോന്നറിയില്ല കഷ്ട്ട കാലമോന്നുമറിയില്ല. അപ്പോതന്നെ ദെ വന്നേക്കുന്നു മീറ്റിങ്ങ് ആണെന്നും പറഞ്ഞോണ്ട്. വേറെ ആരുമല്ല.എന്റെ ബോസ് ആണ് ആ നല്ല മനുഷ്യന്.
ബോസ് അല്ലെ വിളിച്ത്തെനോര്തിട്ടു ഞാനും എന്റെ അപ്പുറത്തും ഇപ്പുറത്തും ഒക്കെ ഇരിക്കുന്ന രണ്ടു മൂന്നു പിള്ലെരുമായിട്ടു അങ്ങ് പോയി. എല്ലാരും പകുതി ഉറക്കത്തിലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ഞാന്‍ ഫ്രഷ് ആയിരുന്നു കേട്ടോ. സത്യം. അയാള്‍ എന്തോകെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഹൊ അതൊക്കെ എനിക്ക് പുല്ലാ എന്നുള്ള മട്ടില്‍ ഞാനും കേട്ട്.അല്ല കേട്ടത് പോലെ ആക്ട് ചെയ്തു എന്ന് പറയുന്നതായിരിക്കും അതിന്റെ ശെരി. പിന്നെ അവിടിരുന്നു സൊപ്നം കാണുവായിരുന്നോ എന്നല്ലേ നിങ്ങള്‍ ചോദിക്കുന്നത്? അല്ല ഒരിക്കലും ഇല്ല.ഞാന്‍ ബോസ്സിനെ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുവാരുന്നു. ആ മൊട്ട തലയില്‍ എന്താണ് നിരീക്ഷികാനുള്ളത് എന്നല്ലേ ഇപ്പൊ നിങ്ങള്ക് ഉള്ള ചോദ്യം. പറയാം.അയാള്‍ രണ്ടു വാക്ക് പറയുമ്പോ ഒരു കോട്ടുവായ വീതം അര മണിക്കൂറിനുള്ളില്‍ എത്രെണ്ണം produce ച്യ്തെന്നു ഞാന്‍ പറയേണ്ട ആവശ്യമില്ല.ഞാന്‍ ഓര്‍ത്തു ഈ വയസാങ്കാലത്ത് വീടിലെങ്ങാനും ചുരുണ്ടു കൂടി കിടന്നു ഉറങ്ങരുതാരുന്നോ എന്ന്.അയാളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.പാവപെട്ട ഞങ്ങളെലും രക്ഷപെട്ടെനല്ലോ എന്ന് ഓര്‍ത്തിട്ടാ. അവസാനം പുറത്തു വന്നു കഴിഞ്ഞിട്ടാ അയാള്‍ എന്തിനെ കുറിച്ചാരുന്നു ഇത്രെയും ഉത്സാഹത്തോടെ സംസാരിച്ചത് എന്ന് ചോദിച്ചു അറിഞ്ഞത്.
ഞാന്‍ ഇതുവരെ കേട്ടിട്ടു പോലുമില്ലാത്ത പേരുകളൊക്കെ ആ തല തെറിച്ച പിള്ളേര് പറയുന്നുണ്ടാരുന്നു.ആ സാതനം വെച്ചാ പുതിയ പ്രൊജക്റ്റ് ചെയ്യാന്‍ പോകുന്നുവെന്നും.എന്നിട്ട് നെറ്റില്‍ കേറി കുത്തിയിരുന്ന് സെര്‍ച്ചിംഗ് തുടങ്ങി.
ഞാന്‍ അതൊന്നും മൈന്‍ഡ് പോലും ചെയ്യാതെ ടീം ലീഡര്‍ ചമഞ്ഞു അവിടിരുന്നു മിണ്ടാതെ. പിന്നെന്തു ചെയ്യാന്‍?ചുമ്മാതെ സെര്‍ച്ച് ചെയ്യാന്‍ പോലും എനിക്ക് സ്പെല്ലിംഗ് അറിഞ്ഞിട്ടു വേണ്ടേ? അങ്ങനെ എന്റെ ബ്ലോഗ് തുടങ്ങിയ ദിവസം തന്നെ എന്റെ കമ്പനിക്ക് പ്രൊജക്റ്റ് കിട്ടി.ഞാന്‍ ഒന്നും ചെയ്യാന്‍ അറിയാതെ അവിടിരുന്നു ഒരു പോസ്റ്റ് പോലും പബ്ലിഷ് ചെയ്യാത്ത എന്റെ ബ്ലോഗിലേക്ക് നോക്കി..
May 27, 2008
May 20, 2008
Subscribe to:
Posts (Atom)
