May 23, 2009

ആദ്യ ഇന്റര്‍വ്യൂ.

ആദ്യ ഇന്റര്‍വ്യൂ, ആദ്യ ജോലി അഥവാ(ആദ്യം കിട്ടിയ പണി) എന്ന് വേണേലും പറയാം.എന്റെ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു റിസള്‍ട്ട് വരുന്നത് വരെ സമയം കളയാന്‍ വേണ്ടി ഒരു സൂത്രം കണ്ടുപിടിച്ചു "കമ്പ്യൂട്ടര്‍ ക്ലാസ്". കഴിഞ്ഞ നാല് വര്‍ഷത്തില്‍ പഠിക്കാത്ത എന്ത് കോപ്പാ അവിടെ പഠിച്ചത് അല്ലേല്‍ പടിപിച്ചത് എന്നൊന്നും ആരും ചോധിക്കല്ല്.പറയാനുള്ള വിഷമം കൊണ്ടല്ല. ഞാന്‍ എത്ര ഓര്‍ത്തിട്ടും ഓര്‍മയില്‍ വരുന്നില്ല. (ശെരിക്കും).

അവസാനം റിസള്‍ട്ട് വന്നു. ഞാന്‍ ആര്ഫാടമായി വിജയിച്ചു. എന്റെ വീട്ടുകാര്‍ക്ക് എന്നെക്കാലും സന്തോഷം. അത്രയ്ക്ക് പ്രതീക്ഷിച്ചു കാണത്തില്ലായിരിക്കും. ഇനി മോള്‍ക്ക്‌ ഒരു ജോലി. പഠിപിച്ചാല്‍ മട്ടും മതിയോ?? ജോലി പിന്നെ ആരാ മേടിച്ചു തരുന്നെ? എന്റെ പ്രിയപ്പെട്ട അച്ഛന്‍ ജോലിയും ഒപ്പിച്ചു. എന്റെ കഷ്ട കാലത്തിനു അച്ഛന്റെ ഒരു സുചുര്ത് അവിടെ ഒരു എഞ്ചിനീയറിങ് കോളേജ് തുടങ്ങി. ഒന്നോ രണ്ടോ വര്‍ഷമേ ആയോള്ളൂ തുടങ്ങീട്ട്. അച്ഛന്‍ പോയി ചോദിക്കേണ്ട താമസം. മോളെയും കൂട്ടി കോളൈജിലോട്ടു ചെല്ലാന്‍ പറഞു. എന്റെ അച്ഛന്‍ ഒരു അസിസ്റ്റന്റ് ഹെട്മാസ്ടര്‍ ആയതു കാരണം വല്യ ഡിസ്സിപ്ലിനും ഒടുക്കത്തെ പന്ച്ച്ചാലിട്യും ഒക്കെയുണ്ട്. (മക്കള്‍ക്കൊന്നും അത് പണ്ടേ ഇല്ല.)
അത് കാരണം പിറ്റേന്നു നേരം പുലരുമ്പോള്‍ അവിടെ ആജര്‍. അച്ഛന്‍ പറഞ്ഞു ഞാന്‍ സാറിനെ പോയൊന്നു നോക്കീട്ട് വരാം. ഞാന്‍ കൈയില്‍ ഒരു ഫയലും പിടിച്ചോണ്ട് അവിടെ വായനോക്കി നിന്ന്. അപോഴാ അവിടുത്തെ കോളേജ് ബസ്സ് ഓരോന്നായി വന്നു തുടങ്ങിയത്. ധാ വരുന്നു കൊറേ എണ്ണം. ഒരു ഫസ്റ്റ് ഇയര്‍ സുടെന്റിനെ നോക്കുന്ന പോലെ പുച്ഛിച്ചു ഒരു നോട്ടവും ചിരിയും. എന്നെ കണ്ടപ്പോ അവര്‍ക്ക് സ്വാഭാവികമായും തോന്നി പോയതായിരികും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാലും അവമ്മാരെ നന്നായിട്ടൊന്നു നോക്കി വെച്ച്. പിന്നെ കൈയില്‍ കിട്ടുമ്പോള്‍ പ്രതികരിക്കാല്ലോ. (പ്രതികരിക്കുന്നത് ഞാന്‍ ആയാലും അവന്മാരായിലും വല്യ നഷ്ടം ഒന്നും ഇല്ലാലോ നോക്കുന്നതിനു.)
സര്‍ വരാന്‍ ഇനിയും വൈകുംന്ന്... അച്ഛന്‍.
ദെയ്വമേ ഇനി എത്ര നേരം ഇങ്ങനെ കാഴ്ച വസ്തുവായിട്ടു നില്കണോ ആവോ? അച്ഛനെ ആരും മൈന്‍ഡ് ആക്കുനില്ല. എല്ലാരും എന്നെ മാത്രേ നോക്കുനുള്ളൂ പണ്ടാരമടങ്ങാന്‍. ഞാന്‍ രാവിലെ പറഞ്ഞതാ അയാള്‍ടെ കാര്‍ പോകുന്നതിന്റെ തൊട്ടു പിന്നാലെ പോയാ മതീന്ന്. കേട്ട ഭാവം പോലും കാണിച്ചില്ല അച്ഛന്‍. (അതിനു ഞാന്‍ പറഞ്ഞത് വല്ലോം കേട്ടിരുന്നേല്‍ നാല് വര്ഷം വേസ്റ്റ് ആയി പോവാരുന്നോ? )
അവസാനം‍ വന്നു. ഞാനും അച്ഛനും അയാള്‍ടെ റൂമില്‍.
അവിടെ മധ്യ വയസ്കരായ ഒരു ഭാര്യ ഭര്‍ത്താവു ഇരിക്കുന്നുണ്ടായിരുന്നു.
..ആഹ്..ഇരിക്കൂ..
........
..ഇതാണല്ലേ സാറിന്റെ ഇളയ മകള്‍...
..അതെ‍ സര്‍ ..
..മോള്‍ടെ പേരെന്താ??
..പേര് പറഞ്ഞു..
(അച്ഛനോട് കുറെ വേണ്ടാത്ത കഥകള്‍...ഞാന്‍ ടെന്‍ഷന്‍ ഒട്ടും തന്നെ പുറത്തു കാണിക്കാതെ ചിരിച്ചോണ്ട്..)
..സര്‍ ഇച്ചിരി സമയം പുറത്തു ഇരുന്നോള്..
..ശെരി സര്‍...
കമ്പ്യൂട്ടര്‍ സയന്‍സ് ആണല്ലേ സുബ്ജെക്ട്?
എസ് സര്‍.
ഓക്കേ..
(പിന്നെ ഏതാണ്ടൊക്കെയോ കൊറേ ചോദ്യങ്ങള്‍. അതൊക്കെ ഞാന്‍ ഇതുവരെ കേട്ടിട്ടേയില്ല എന്ന മട്ടില്‍ എന്റെ ഇരിപ്പ്. ഉത്തരം പറയാന്‍ അറിയാഞ്ഞിട്ടല്ല. അവിടെ ഇരിക്കുന്ന മധ്യ വയസ്കരുടെ ആരോക്യം ഓര്‍ത്തു ഒന്നും മിണ്ടീല.)
അവസാനം ഗെതി കെട്ടു അയാള്‍ തന്നെ എക്സ്പ്ലൈന്‍ ചെയ്തു തരുവാരുന്നു ചോദിച്ച ചോധ്യങ്ങള്‍കെല്ലാം ഉത്തരം . (കാണാതെ പഠിച്ചു വെചേക്കുവാന്നാ തോന്നുന്നേ ഇന്റര്‍വ്യൂ ചെയ്യാന്‍ വേണ്ടി മാത്രം ).
ഒന്നോ രണ്ടോ പാരഗ്രാഫ് ക്ലാസ് എടുത്തേ..
ഹാവൂ..രക്ഷപെട്ടു. അച്ഛന്‍ നേരത്തെ ഒന്ന് വാര്ന്‍ ചെയ്തത് കൊണ്ട് പ്രിപൈര്‍ ചെയ്താരുന്നു. അത് കൊണ്ട് വല്യ കോണ്ഫിടെന്റ്റ് ആയിരുന്നു.(വീട്ടില്‍ വെച്ച്). ഞാന്‍ കസേരയില്‍ നിന്നും എണീക്കാന്‍ അല്‍പ്പം വൈകി.
നോക്കി പറഞ്ഞാലും മതി..(എന്റെ ഉള്ളു വായിച്ചത് പോലെ)
എയ്യ്..അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റുവോ?
കൈയില്‍ നോട്സ് ഒന്നും എടുത്തില്ല. അത് കൈയിലിരുന്നാല്‍ ഞാന്‍ ദൈര്യം കൊണ്ട് വിറക്കുമ്പോള്‍ അത് കാണിച്ചു കൊടുക്കില്ലേ??ശോ. എന്റെ ബുദ്ധി. തുടങ്ങി കളയാം അല്ലെ. തുടങ്ങി... എവിടെ അവസാനിപ്പിക്കും എന്ന കന്ഫുഷനില്‍ ഞാന്‍ നില്‍ക്കുമ്പോള്‍..
ഓക്കേ..ഇനോഫ് ഇനോഫ് .. അയാള്‍ അവസാനിപിച്ചു.
നോട് ബാഡ്..
താങ്ക്യൂ സര്‍..
ട്ട്ട്ട്ട്ട്ട്ട്ര്ര്ര്ര്ര്ര്ര്‍ര്ര്ര്ര്ര്‍ ........ അട്ടെന്ടര് വന്നു. കമ്പ്യൂട്ടര്‍ ഡിപ്പാര്‍ത്മെന്റിലെ എച്ച്.ഓ.ഡി. നെ വരാന്‍ പറഞ്ഞു.
അഞ്ചു മിനിട്ടുനിള്ളില്‍ വന്നു ഒരു സുന്ദരി. എവിടെയോ കണ്ടു മറന്ന ഒരു മുഖം. ആലോചിച്ചു നോക്കിയപോഴാ പിടി കിട്ടിയത്. കോളേജില്‍ എന്റെ സൂപ്പര്‍ സീനിയര്‍ ആയിരുന്നു. പിന്നെ ഞങ്ങള്‍ വല്യ കമ്പനി ആയി.

എന്നെ നോക്കി പേടിപ്പിച്ച പിസാസുക്കളെ കണ്ടു ഞാന്‍ പേടിച്ചത് കാരണം എന്നെ ക്ലാസ്സ് രൂമിലോട്ടു വിട്ടില്ല. ആദ്യ ദിവസം തന്നെ ബോധം കെട്ട് വീണാലോ എന്നോര്‍ത്തിട്ടായിരിക്കും. ഫസ്റ്റ് ഇയര്‍ പിള്ളാരുടെ ലാബില്‍ നിന്നാല്‍ മതി എന്ന് പറഞ്ഞപ്പോ ഒരാശ്വാസം തോന്നിയത് പോലെ.
അപ്പോഴാ വേറൊരു മാഡത്തിന്റെ വഹ കമന്റ്‌. ഇപ്പോഴത്തെ ഫസ്റ്റ് ഇയര്‍'സിനാ വിളച്ചില്‍ കൂടുതല്‍. അത് കൊണ്ടു സൂക്ഷിക്കണം . ഞാന്‍ വെറുതെ ഒന്നു തലയാട്ടി സമ്മതിച്ചു.

പിന്നെ നടന്നതെല്ലാം നിങ്ങള്‍ ഊഹിച്ചു എടുത്തോള്. വേണേല്‍ ഒരു ക്ലൂ തരാം. ഒരു സെമസ്റ്റര്‍ പോലും തികച്ചു ഞാന്‍ അവിടെ നിന്നിട്ടില്ല. എന്റെ ജീവനും കൊണ്ടു ഞാന്‍ രെക്ഷപെട്ടു എന്ന് വേണം പറയാന്‍.(അതൊക്കെ ഞാന്‍ വേറൊരു പോസ്റ്റില്‍ പറയാമേ.)

(പക്ഷെ ഒരു കാര്യം.ഒന്നിനും കൊളളതില്ലെലും ടീച്ചറോട്‌ സ്നേഹമുള്ള പിള്ളേരാ. അത് കൊണ്ടല്ലേ ഞാന്‍ പനി പിടിച്ചു കിടന്നപ്പോ ആപ്പിളും ഓറന്ജുമൊക്കെ മേടിച്ചോണ്ട് വന്നത് ആശുപത്രിയില്‍. അവരൊക്കെ ചേര്‍ന്നല്ലേ എന്നെ ഈ നിലയിലാക്കിയതെന്നു ഓര്‍ത്തിട്ടാവാം. ആര്‍ക്കറിയാം.)

May 6, 2009

ചക്രുസും മോഷണവും.


ചക്രുസ് ശെരിക്കും ഒരു മോഷ്ടാവ് ആയിരുന്നു. കുഞ്ഞിലെ ചോറും കറികളും ഒന്നും വേണ്ടായിരുന്നു . ആരോക്യ ബാനങ്ങള്‍ ( ഹോര്‍ലിക്ക്സും മറ്റും) മാത്രം മതിയാരുന്നു. കുടിക്കാന്‍ അല്ല. ചുമ്മാ വാരി തിന്നാന്‍. അത് കൊണ്ട് വീട്ടുകാര്‍ അതൊക്കെ ഭദ്രമായി സൂക്ഷിച്ചു വെക്കുവാണ് പതിവ്. എന്ന് വെച്ചാല്‍ സ്ടൂല്‍ ഇട്ടു കേറി നിന്നാലും കൈയും കാലും എത്തിപെടാത്ത സ്ഥലത്ത്. രാവിലെയും വൈകിട്ടും മാത്രേ അത് പുറത്തു എടുക്കാറുള്ളൂ. ചായ കുടിക്കുന്ന സമയത്ത്. ആ സന്നര്ഫം പാഴാക്കാതെ നല്ലത് പോലെ ചക്രുസ് പെരുമാറിക്കോളും.
അങ്ങനെയിരിക്കെ ഒരു അവതി ദിവസം ഉച്ച ആയപ്പോള്‍ ചക്രുസിനു വല്ലാത്ത ഒരു വിശപ്പ്‌. അതും ആരോക്യ ബാനത്തിന്റെ വിശപ്പ്‌. ഈ നട്ടുച്ച നേരത്ത് എവിടുന്ന് കിട്ടാനാ ആ സാധനം. എവിടെയാ സൂക്ഷിച്ചു വെച്ചിടുള്ളതോന്നും അറിയില്ല. അല്ലെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു. ഇനിപ്പോ എന്ത് ചെയ്യും???
ബ്ലിന്ക്‌..ബ്ലിന്ക്‌.. ബ്ലിന്ക്‌.. ബള്‍ബ്‌ കത്തി. ചക്രുസിന്റെ വീടിന്റെ അപ്പുറത്ത് ഒരു രണ്ടു വീട് കഴിഞ്ഞാല്‍ ഉള്ളതാണ് അപ്പാപ്പന്റെ വീട്. അവിടെ ഒന്ന് പോയി നോക്കിയാലോ. അല്ലേലും വയസായ ആള്‍ക്കാരുള്ള വീട്ടില്‍ ഉണ്ടാകാതിരിക്കാന്‍ ചാന്‍സ് ഇല്ല. മനസ് ഉറപ്പിച്ചു. ഒട്ടും തന്നെ വൈകിയില്ല. നേരെ വിട്ടു അപ്പാപ്പന്റെ വീട്ടിലേക്കു. അവിടെയാകെ ഒന്ന് നിരീക്ഷിച്ചു. അപ്പാപ്പയാണേല്‍ അവിടില്ല താനും. അമ്മാമ്മ അവിടെ നിന്ന് കുളിക്കുവാ. എന്തായാലും കുളി കഴിയണേല്‍ ഇനിയും സമയം എടുക്കും. ചക്രുസ് നേരെ അടുക്കളയിലേക്കു പാഞ്ഞു. അവിടെ ഓരോ ഷെല്‍ഫുകളും അടിച്ചു വാരി നോക്കി. പെട്ടെന്ന് കണ്ണില്‍ ഒരു തെളിച്ചം. ദെ ഹോര്‍ലിക്ക്സ്.. ഈ അമ്മാമ്മേടെ ഒരു കാര്യം. ഹോര്‍ലിക്ക്സ് ബോട്ടിലില്‍ തന്നെ വെച്ചാ പോരായിരുന്നോ.ആരും കണ്ടുപിടിക്കാതിരിക്കാന്‍ വേറൊരു കുപ്പിയിലാക്കി വെച്ചിരിക്കുന്നു. എന്തൊരു സാധനം. പക്ഷെ ചക്രുസ് ആള് പുലിയല്ലയോ. വേകം കാര്യത്തിലോട്ടു ഇറങ്ങി. കൈയോട് കൊണ്ട് വന്നിരിക്കുന്ന പേപ്പര്‍ എടുത്തു അതില്‍ കൊറേ തട്ടി.ഒന്ന് രുചിച്ചു നോക്കാന്‍ പോലും സമയം ഇല്ലല്ലോ എന്റെ ദൈവമേ. ആരോ വരുന്ന ഒച്ച. വേകം പേപ്പറില്‍ പൊതിഞ്ഞു കൈയിലെടുത്തു. ബോട്ടില്‍ അവിടിരുന്നത് പോലെ തന്നെ ഒരു മാറ്റവുമില്ലാതെ തിരികെ വെച്ച്. ഒന്നും അറിയാത്തത് പോലെ പുറത്തേക്കിറങ്ങി.
ഡീ...
ആരോ ആരെയോ വിളിക്കുന്നു എന്ന മട്ടില്‍ ചക്രുസ് നീങ്ങി.
ഡീ...മിട്ടായി..നിക്കെടി അവിടെ...
(ഈ മിട്ടായി എന്ന് പറയുന്നത് ചക്രുസിന്റെ സ്വന്തം പേര് തന്നെയാ.മിട്ടായി തീറ്റ കുറവായത് കൊണ്ട് എല്ലാരും കൂടെ മഹാമനസോടെ ഇട്ട പേരാ.)
തിരിഞ്ഞു നോക്കാതെ തന്നെ മനസിലായി. അപ്പാപ്പന്റെ ഇളയ സന്താനം. അതായത് ചക്രുസിന്റെ മാമന്‍. ചക്രുസ് ഓടാന്‍ വേണ്ടി പ്ലാന്‍ ചെയുന്ന സമയത്ത് മാമന്‍ ഓടി വന്നു പിടി കൂടി.
എന്താടി കൈയില്‍???
ഒന്നുല്ല..
പിന്നെന്തുവാ അത് പാത്തു വെച്ചേക്കുന്നെ??
ഒന്നുല്ലെന്നു പറഞ്ഞില്ലേ..
എന്നാ ഇങ്ങോട്ട് താ ഞാന്‍ ഒന്ന് നോക്കട്ടെ..
അമ്മ...ന്റെ കൈ വിട്..ഞാന്‍ കരയും..അമ്മാമ്മ്മേ ....(ഒരു സപ്പോര്ടിനു )
എന്തുവാടാ അവിടെ കൊച്ചിനെ കരയുപ്പിക്കുന്നെ...(പുറകില്‍ നിന്നും അമ്മാമ്മ സപ്പോര്ടിനെത്തി, കാര്യമായിട്ട് ഒന്നും ഉണ്ടാകുകേല. എന്നാലും.. )
അവസാനം പേപ്പര്‍ പൊതി മാമന്‍ കൈക്കലാക്കി.
എന്തുവാടി ഇത്??
............
ചോദിച്ചത് കേട്ടില്ലേ? എന്താന്ന്നു??
ഹോളിക്ക്സ്.
എന്ത്??
ഹോളിക്ക്സ്.
ഓഒ..ഹോര്‍ലിക്ക്സ്..(പൊതി തുറന്നു നോക്കി, എന്നിട്ട് ചക്രുസിനെയും ഒരു നോട്ടം)
ഹഹഹ്ഹഹഹ ബുഹഹഹ ....മാമന്‍ ചിരിച്ചു മറിഞ്ഞു വീണു. ചക്രുസിനോന്നും പിടി കിട്ടീല. രണ്ടു കിട്ടും എന്ന് വിചാരിച്ചു ഇരുന്നപോഴാ ഒരു കിണി..
ചിരിയുടെ അവസാനം മാമന്‍ ഉറക്കെ വിളിച്ചു പറഞ്ഞു...
" അമ്മേ ഈ നരുന്ത് സാധനം ഹോര്‍ലിക്ക്സാന്നു വിചാരിച്ചു സോപ്പ് പൊടി കട്ടോണ്ട് പോണംമേ"
ബോഓഒഹ്ഹാആഅഹാആഅഹഹഹഹ..........
ചക്രുസ് കരഞ്ഞു വിളിച്ചോണ്ട് ഒരൊറ്റ ഓട്ടമായിരുന്നു വീട്ടിലോട്ടു.
(പി.കു.) ഈ സംപവത്തിനു ശേഷം "മിട്ടായി" മാറി "സോപ്പ് പൊടി" ആയി നാമം .
അന്നത്തോടെ ചക്രുസ് മോഷണം അവസാനിപിച്ചു എന്നല്ലേ നിങ്ങള്‍ വിചാരികുന്നത്. അത് നിങ്ങടെ തെറ്റ്. ചക്രുസ് ഒരിക്കലും അതിനു ‍ ഉത്തരവാതിയല്ല.
ചക്രുസ് വളര്‍ന്നതിനു സേഷമും വളരെ ആസ്വതിച്ചു കഴിക്കുന്ന ഒരു സാധനം കുഞ്ഞു കുട്ടികള്‍ടെ "ലാക്ടജെന്‍ " ആണ്. അതിനു വേണ്ടിയാണ് ചക്രുസ് കുഞ്ഞു കുട്ടികള്‍ ഉള്ള വീട്ടില്‍ പോയി എല്ലാ സ്കൂള്‍ അവതികാലമും കഴിച്ചിരുന്നത്. ഇപ്പൊ മനസില്ലായോ ചക്രുസ് പുലിയാന്നു.പുപ്പുലി.ഹും.

Apr 16, 2009

കൈയോട് പിടിച്ചോ ബ്ലോഗ് കള്ളനെ...

നിങ്ങളുടെ ബ്ലോഗ്ഗിലെ content ആരേലും കോപ്പി അടിക്കുന്നുണ്ടോ കൂട്ടുകാരെ?
എന്നാല്‍ വിഷമിച്ചിരുന്നിട്ടു കാര്യമില്ല.
നേരെ വിട്ടോ "copyscape" ലോട്ട്. അല്ലെങ്കില്‍ ഇതാ ഇവിടെ ക്ലിക്ക് ചെയൂ.
COPYSCAPE . ഒന്നും ആലോചിക്കാനില്ല.
കൊടുക്ക്‌ നിങ്ങള്‍ടെ website address. 5 സെകണ്ട്സ് വെയിറ്റ് ചെയ്യൂ.
ഇതാ കിട്ടിപോയി.. ആരൊക്കെ നിങ്ങള്‍ടെ ബ്ലോഗ് കോപ്പി അടിച്ചിട്ടുന്ടെന്നും ,
പിന്നെ നിങ്ങള്‍ എവിടെയോകെ പോയി കോപ്പി അടിച്ചിട്ടുന്ടെന്നും ആ ഹേമന്‍ പറഞ്ഞു തരും.

അവിടെ ചെല്ലുന്നേനു മുന്നേ ഒരു കമന്റ് ഇട്ടിട്ടു പോകൂ കുട്ടികളെ!!!:)

ഞാന്‍ വീണ്ടും വന്നു...

പേടിക്കെന്ടെട്ടോ. ഞാന്‍ ഇനി മുതല്‍ നല്ല കുട്ടിയായി. ആരെയും ശല്യപെടുത്ഞില്ല.ഓക്കേ.
ഇന്നു മുതല്‍ എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കറിയാവുന്ന (ഇച്ചിരിയെ കാണൂ so നിങ്ങള്‍ രക്ഷപെട്ടൂന്ന് കൂട്ടിക്കോ ) കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ പങ്കു വെക്കാന്‍ പോവുകയാണ്.

അപ്പോ തുടങ്ങികളയാം അല്ലെ..

Jun 7, 2008

പാവം ഞാന്...

സത്യം പറഞ്ഞാല് എനിക്ക് ബോറടിക്കുന്നു കേട്ടോ. നേരെ ച്ചൊവെ ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല. അതിന് മുന്നേ അവള്ടെ ഒരു ബോറടി എന്നല്ലേ? പക്ഷെ അതല്ല കേട്ടോ. ഞാന് നിങ്ങളോട് കേണബേക്ഷികുകയാണ് . ആരേലും എന്റെ ഈ ബ്ലോഗ് വായിക്കുന്നുന്ടെന്കില് ഒന്നു comment ചെയ്തെക്കണേ.. please. നാണനില്ലാത്ത ജെന്മം എന്നൊന്നും പറയണ്ട. അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പറഞ്ഞു പോകുന്നത്.നിങ്ങള്ക്ക് വേണ്ടിയല്ലേ ഞാന് ഈ ബ്ലോഗ് തുടങ്ങിയത്. വെറുതെ നിങ്ങടെ സമയം കളയാന്.അല്ലാതെ എനിക്ക് വേണ്ടി ഒരിക്കലുമല്ല. അതോര്തേലും ചെയ്തെ പറ്റൂ..എന്താന്നോ? കമന്റ്..അതിനിടക്ക് മറന്നോ? ആരായാലും മര്യാതക്ക് ചെയ്തെക്ക്. അല്ലേല് എന്റെ സോഭവം മാറും.ഭീഷണിയാന്നോ? അതേ.. ഭീഷനിയെന്കില് ഭീഷണി തന്നെയാ.. പിന്നല്ലാതെ.. ദേ ഞാന് പറഞ്ഞില്ലെന്നു വേണ്ട.. ഇനി ഒരു comment വായിച്ചിട്ടേ ഉള്ളൂ ് അടുത്ത ബ്ലോഗ് സോറി പോസ്റ്റ്. കാണാം നമുക്കു. അതങ്ങനെ വിട്ടാല് പറ്റില്ലല്ലോ..ഇതെന്താ വെള്ളരിക്കാ പട്ടണമോ? അല്ല പിന്നെ.. (നോട്ട്: പ്ളീസ് ചെയ്യണേ.. പാവം ഞാന് )